കൊടകര: നെല്ലായി പന്തല്ലൂർ ചങ്ങാന്തുരുത്തി ശ്രീശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടകവാവ് പിതൃബലി തർപ്പണവും അഷ്ടദ്രവ്യ മഹാഗണപതിഹമവും 12 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുലർച്ചെ 3.30ന് നടതുറക്കൽ, നിർമാല്യദർശനം,അഭിഷേകം,വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും. 3.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്ന് എത്തിക്കുന്ന ദീപം ബലിതർപ്പണ മണ്ഡപത്തിൽ തെളിയിക്കുന്ന തോടെ പിതൃബലിതർപ്പണത്തിന് തുടക്കമാകും. 5.45ന് നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ക്ഷേത്രംതന്ത്രി അഴകത്ത് മനക്കൽ മാധവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അരിത്തോട്ടത്ത് മനയ്ക്കൽ രാമൻനമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് രവീന്ദ്രൻ കല്ലുംപുരം, പ്രശാന്ത് കളരിക്കൽ, ശ്രീകുമാർ കളരിക്കൽ, സുകുമാരൻ വടക്കൂടൻ എന്നിവർ പങ്കെടുത്തു.